മുട്ടം: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. 16 ന് സമാപിക്കും. ഇന്ന് രാവിലെ 5.30 ന് ഗണപതിഹോമം, 12.30 നു പ്രസാദഊട്ട്, വൈകിട്ട് 8 ന് ക്ഷേത്രം തന്ത്രി പെരിയമന നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. 10 നു രാവിലെ 7.30 ന് ശീവേലി, 12.30 ന് പ്രസാദഊട്ട്, വൈകിട്ട്7 മുതൽ നൃത്തസന്ധ്യ, 11, 12 തിയതികളിൽ ഉച്ചയ്ക്ക് 12.30 നു പ്രസാദഊട്ട്, വൈകിട്ട് 7 മുതൽ ഭജന, 13 നു രാവിലെ 9.30 നു ചാക്യാർക്കൂത്ത്, 10 നു ഉത്സവബലി, 11.30 നു ഉത്സവബലി ദർശനം, 12.30 നു പ്രസാദഊട്ട്, വൈകിട്ട് 7 ന് ഓട്ടൻതുള്ളൽ, 8 നു നൃത്തനൃത്യങ്ങൾ, 14ന് വൈകിട്ട് 7 ന് ഭക്തിഗാനമേള, 15ന് രാവിലെ 4.15 നു തിരുവാഭരണം ചാർത്തിയുള്ള ദർശനം, വിഷുക്കണി. 12.30 നു പ്രസാദഊട്ട്, വൈകിട്ട് 4 ന് കാഴ്ചശ്രീബലി, 7 നു ഭക്തിഗാനമേള, രാത്രി 10 നു പള്ളിവേട്ട എഴുന്നള്ളിപ്പ് . 16 നു രാവിലെ 8ന് ഉപദേവൻമാർക്ക് കലശാഭിഷേകം, 12.30 നു പ്രസാദഊട്ട്, വൈകിട്ട് 4നു മാത്തപ്പാറ ആറാട്ടുകടവിലേക്ക് ആറാട്ടെഴുന്നള്ളിപ്പ്, ആറാട്ട്, ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിപ്പ്, കൊടിയിറക്ക്.