പീരുമേട്: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയും ഡീസൽ, പെഡ്രോൾ വിലവർദ്ധനവിനെതിരെയും,തൊഴിലാളികളുടെ ശബളവർദ്ധനവ് ആവശ്യപ്പെട്ടു കൊണ്ടും ഐ. എൻ. റ്റി. യു. സി മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ പാമ്പനാറ്റിൽ സായാഹ്ന ധർണ നടത്തി. എം. ശേഖർ അദ്ധ്യക്ഷത വഹിച്ചു. ഷാജി പൈനാടത്ത്, പി. കെ. രാജൻ, സി. യേശുദാസ്, തൊമസ് കുട്ടിപുള്ളോലിക്കൽ,ശാന്തിരമേശ്,പി. നളിനാക്ഷൻ, പി. രാജൻ,കെ. എൻ. നെജീബ്, ടി. എസ്. സതിഷ്, പോൾ ജോസഫ്, ഒ. ജെ. അലക്‌സ് എന്നിവർ സംസാരിച്ചു.