തൊടുപുഴ:യുവജനങ്ങളിൽ ഭാരതീയ പൈതൃക കലാ സാഹിത്യ പ്രചരണം നടത്തുന്ന സ്പിക് മെക്കെയുടെ ആഭിമുഖ്യത്തിൽ 18 മുതൽ വിദ്യാർത്ഥികൾക്കായി ആറ് ദിവസത്തെ കലാ സാംസ്‌കാരിക ശില്പശാല തൊടുപുഴയിൽ സംഘടിപ്പിക്കും. തപസ്യ 2022 എന്ന പേരിലറിയപ്പെടുന്ന കലാ സാംസ്‌കാരിക ശില്പശാല തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂളിലാണ് നടക്കുന്നത്.ക്ലേ മോഡലിംഗ്, മ്യൂറൽ പെയിന്റിംഗ്, കളരി, തോൽപ്പാവക്കൂത്ത്, കഥകളി, ഭരതനാട്യം, കർണാട്ടിക് മ്യൂസിക് എന്നീ ഇനങ്ങളിലാണ് ശില്പശാലയിൽ പരിശീലനം നൽകുന്നത്. ശില്പശാല തികച്ചും സൗജന്യമാണ്.എല്ലാ ദിവസങ്ങളിലും രാവിലെയും ഉച്ചകഴിഞ്ഞു 3 മണിക്കൂർ വീതമാണ് ഓരോ ഇനങ്ങളിലേയും ക്ലാസ്സുകൾ നിശ്ചയിച്ചിരിക്കുന്നത്. 5 വയസ്സിനുമേൽ പ്രായമുള്ള വിദ്യാർത്ഥികൾക്കെല്ലാം കോഴ്‌സിൽ ചേരാൻ അർഹതയുണ്ട്. ഒരാൾക്ക് ഒരിനത്തിൽ മാത്രമേ പ്രവേശനത്തിന് അർഹതയുള്ളു. രക്ഷാകർത്താക്കൾക്കും ശില്പശാലയിൽ പങ്കെടുക്കാം.താല്പര്യമുള്ളവർ അവരുടെ പേരുവിവരങ്ങൾ ഏപ്രിൽ 12ന് മുമ്പ് രജിസ്റ്റർ ചെയ്യണം പ്രശസ്തരായ കലാകാരന്മാരാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്.ഫോൺ:9447776524, 9446926807