ചെറുതോണി: ഇടുക്കി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഹൈറേഞ്ച് ഡെവലപ്‌മെന്റ് സൊസൈറ്റി അച്ഛനൊരു സമ്മാനം പദ്ധതി നടപ്പാക്കുന്നു. പുതിയൊരു വസ്ത്രം വാങ്ങാൻ നിവൃത്തിയില്ലാത്ത മുതിർന്ന പൗരൻമാർക്ക് കൈത്താങ്ങായി ഈസ്റ്റർ ദിനത്തിൽ 1000 മുതിർന്ന പൗരൻമാർക്ക് വെള്ളമുണ്ട് നൽകുന്ന പദ്ധതിയാണ് പുരോഗമിക്കുന്നത്.പദ്ധതിക്ക് പിന്തുണ നൽകിക്കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് വിതരണത്തിനായുള്ള വെള്ളമുണ്ട് ഹൈറേഞ്ച് ഡെവലപ്‌മെന്റ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. മാത്യു തടത്തിലിന് കൈമാറി. സൊസൈറ്റി പ്രോഗ്രാം ഓഫീസർ സിബി മാളിയേക്കൽ , പ്രോജ്ര്രക് കോർഡിനേറ്റർ മാരായ എബിൻ കുറുന്താനത്ത് , ബിജോ ഇളം തുരുത്തിയിൽ , അഖിൽ ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.