march
സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തൊടുപുഴ ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ നടത്തിയ മാർച്ചും ധർണയും ജില്ലാ സെക്രട്ടറി കെ. കെ. ശിവരാമൻ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: ഇന്ധന വിലവർധനവിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര ഭരണത്തിനെതിരെ നിരന്തരപോരാട്ടം നടത്തണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ കെ ശിവരാമൻ പറഞ്ഞു. പെട്രോൾ , ഡീസൽ, പാചക വാതകത്തിന്റെയും ജീവൻ രക്ഷാ മരുന്നുകളുടെ വിലവർദ്ധനവിനെതിരെയും സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തൊടുപുഴ ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ. കെ. ശിവരാമൻ. എല്ലാ ദിവസങ്ങളിലും പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു കൊണ്ട് ഓയിൽകമ്പനികളുടെ കൊള്ള ലാഭത്തിനു ഇരകളായി ജനങ്ങളെ മാറ്റുകയാണ്.
മോദി ഭരണം ശതകോടീശ്വരൻമാർക്ക് വേണ്ടി മാത്രമാണ്. എല്ലാ പൊതുമേഖല സ്ഥാപനങ്ങളും കോർപ്പറേറ്റുകൾക്ക് കൈമാറി കഴിഞ്ഞു. വിമാന താവളങ്ങളും എയർഇന്ത്യ വിമാന സർവീസും കൈമാറി കഴിഞ്ഞു. റെയിൽ വേ സ്റ്റേഷനുകളും ദേശീയപാതകളും ശതകോടീശ്വരന്മാർക്ക് വിട്ടു കൊടുക്കുകയാണ്. ഇതിന്റെയെല്ലാം ഫലം അനുഭവിക്കേണ്ടത് ഇന്ത്യയിലെ സാധാരണ ജനങ്ങളാണെന്നും ശിവരാൻ പറഞ്ഞു.
വി .ആർ പ്രമോദ് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം കെ സലിം കുമാർ, മുഹമ്മദ് അഫ്‌സൽ, അഡ്വ.എബി ഡി കോലോത്ത്, ഇ കെ അജിനാസ്, ഫാത്തിമ അസീസ്, അമൽ അശോകൻ, അൻവർ നാസർ, പി എസ് സുരേഷ്, കെ ആർ ദേവദാസ്, ആർ എസ് ഉല്ലാസ്, കെ കെ രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.