പീരുമേട്: പീരുമേട് മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലും ജനകീയ കൂട്ടായ്മ രൂപീകരിച്ച് ആവശ്യമായ വികസന പ്രവർത്തനങ്ങൾ നടപ്പാും. ആരോഗ്യ മേഖല , വിനോദ സഞ്ചാര മേഖല, കുടിവെള്ള വിതരണം. റോഡുകൾ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഉപ്പുതറ സർക്കാർ ആശുപത്രിക്ക് 12 കോടി, വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിക്ക്6.5 കോടി. കുമളി ഗവ: ആശുപത്രിക്ക് 3 കോടി. കരടിക്കുഴി സർക്കാർ ആയൂർവേദ ആശുപത്രിക്ക് റോഡരികിൽ സ്ഥലം വാങ്ങിച്ച് കെട്ടിടം നിർമ്മിക്കാൻ 3 കോടിയും പരുന്തുംപാറയുടെ നവീകരണത്തിന് 12 കോടിയും കുട്ടിക്കാനം പൈൻ പാർക്കിന് ഇരുമ്പ് വേലി സ്ഥാപിച്ച് ലൈറ്റ് ഇടുന്നതിനും, ഇരുപ്പിടം ഒരുക്കുന്നതിനും രണ്ടു കോടിയും അനുവദിച്ചു. പീരുമേട് മണ്ഡലത്തിൽ വിനോദ സഞ്ചാര വകുപ്പുമായി ആലോചിച്ച് ടൂറിസം മേഖലയിൽ തൊഴിലധിഷ്ഠിതമായ വൻമാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന വലിയപദ്ധതികൾ നടപ്പിലാക്കുമെന്ന് വാഴൂർ സോമൻ എം. എൽ. എ പറഞ്ഞു. പീരുമേട് മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ വനം വകുപ്പിന്റെ അനുമതി ലഭ്യമാകണം.പീരുമേട് തോട്ടാപ്പുര വളഞ്ഞാങ്കാനം റോഡ്, ആഷ്‌ലി ബൈസൻ വാലി, ഉറുമ്പിക്കര റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വനം വകുപ്പിന്റെ അനുമതി ലഭ്യമാകണമെന്നും എം.എൽ.എ. പറഞ്ഞു.