ഇടവെട്ടി:കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ ഇടവെട്ടി യൂണിറ്റ് പെൻഷൻ ഭവൻ ഉദ്ഘാടനവും, യൂണിറ്റ് വാർഷികവും സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു.ഇടവെട്ടി യൂണിറ്റ് പ്രസിഡന്റ് പി.വി.പോൾ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.കെ.സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. പെൻഷനേഴ്‌സ് കോർഡിനേഷൻ കമ്മിറ്റി ചെയർപേഴ്‌സൺ എം.പ്രേമകുമാരി, സംഘടനാ ജില്ലാ പ്രസിഡന്റ് കെ.കെ.സുകുമാരൻ, ജില്ലാ സെക്രട്ടറി വി.കെ.മാണി, ട്രഷറർ റ്റി.ചെല്ലപ്പൻ, പെൻഷൻ ഭവൻ നിർമ്മാണ കമ്മറ്റി ചെയർമാൻ സി.എസ്.ശശീന്ദ്രൻ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനി സാബു, ടൗൺ ബ്ലോക്ക് സെക്രട്ടറി എ.എൻ.ചന്ദ്രബാബു, ജില്ലാ വൈ. പ്രസിഡന്റ് എം.ജെ.മേരി, ബ്ലോക്ക് പ്രസിഡന്റ് എൻ.കെ.പീതാംബരൻ, കെ.ആർ.ദിവാകരൻ, പി.വി. ജോസ്, ജോസഫ് മൂലശ്ശേരി, കെ.ജെ.ജേക്കബ്, എൻ.ബാലചന്ദ്രൻ, ഡി. കുര്യാക്കോസ്, എം.എൻ.വിജയൻ നായർ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി പി.വി.പോൾ (പ്രസിഡന്റ്), സി.പി.പ്രസന്നകുമാർ (സെക്രട്ടറി), ഡി. കുര്യാക്കോ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.