johnson

ഇളംദേശം :ബ്ലോക്ക് ക്ഷീര വികസന ഓഫീസ് പരിധിയിലുള്ള വെട്ടിമറ്റം ക്ഷീര സംഘത്തിലെ സെക്രട്ടറിയായിരുന്ന ജോൺസൺ ജോർജ് 28 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഇന്ന് സർവീസിൽ നിന്നും വിരമിച്ചു. ബ്ളോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ദാമോദരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ്. മാത്യു കെ ജോൺയാത്ര അയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. . ക്ഷീര വികസന ഓഫീസർ ശ്രീസുധീഷ് എം.പി., കെ.എസ്.എം.എസ്.എ ജില്ലാ പ്രസിഡന്റ് എം.ടി. ജോണി, ജില്ലാ സെക്രട്ടറി .സാജു എന്നിവർ ചേർന്ന് മെമെന്റോ നൽകി.ബ്ളോക്ക് മെമ്പർമാരായ നൈസി, ഷൈനി , ആൻസി, കെ കെ രവി , ടെസി എന്നിവർ പ്രസംഗിച്ചു. വെട്ടിമറ്റംക്ഷീര സംഘം പ്രസിഡണ്ട് ജോജോ മാത്യു ഞരളക്കാട്ട്‌നന്ദി പറഞ്ഞു.