തൊടുപുഴ: സംസ്ഥാനത്തെ മികച്ച ഔഷധ സസ്യ കർഷകന് നാഗാർജുന ഏർപ്പെടുത്തിയ പി. കെ. നാരായണൻ സ്മാരക ഔഷധമിത്രം അവാർഡ് കോട്ടയം മാംഗോ മെഡോസ് ഉടമ എൻ. കെ. കുര്യന് ലഭിച്ചു. 50001 രൂപയും ശില്പവും പ്രശസ്തിപത്രവും മന്ത്രി പി. പ്രസാദിൽ നിന്ന് എൻ. കെ. കുര്യൻ ഏറ്റു വാങ്ങി. നാഗാർജുന ഡയറക്ടർ ഡോ. സി. എസ് കൃഷ്ണകുമാർ അദ്ധ്യക്ഷനായി. കേരള സംസ്ഥാന ഔഷധ സസ്യബോർഡ് പ്രതിനിധി ഡോ. ഒ. എൽ പയസ് സംസാരിച്ചു. നാഗാർ ജൂന കാർഷിക വിഭാഗം മേധാവി ബേബി ജോസഫ് സ്വാഗതവും റീജിയണൽ സെയിൽസ് മാനേജർ കെ ശ്രീകുമാർ നന്ദിയും പറഞ്ഞു.