നെടുങ്കണ്ടം: കേരളാ കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എം.സുകുമാരനെ അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.. നെടുങ്കണ്ടം സർവ്വീസ് സഹകരണബാങ്ക് ഹാളിൽ നടന്ന യോഗത്തിൽ എം സുകുമാരനെ പൊന്നാട അണിയിച്ച് ആദരിച്ചു. അസോസിയേഷൻ ജില്ലാ ആക്ടിംഗ് പ്രസിഡന്റ് വി.എ തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് കെ.സി.ചാക്കോ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോസഫ് സേവ്യർ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ജോയിന്റ് സെക്രട്ടറി വി.എ തോമസ്, ജില്ലാ വൈസ് പ്രസിഡന്റ് പി.വി ജോസഫ്, താലൂക്ക് സെക്രട്ടറി എസ്.ഭുവനചന്ദ്രൻ, കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ ജില്ലാ സെക്രട്ടറി ടി.സി.രാജശേഖരൻ നായർ, ജില്ലാ കമ്മറ്റിയംഗം പി.എൻ.സുകു, എം.ആർ.രാഘവൻ, പി. .ബാലചന്ദ്രൻ, കെ. എസ് സലിംകുമാർ, കെ.പി.രാജശേഖരൻപിള്ള എന്നിവർ പ്രസംഗിച്ചു.