
നെടുങ്കണ്ടം: എസ്. എൻ. ഡി. പിയോഗം മഞ്ഞപെട്ടി ശാഖയുടെ വാർഷിക പൊതുയോഗം നടത്തി. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ച യോഗം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് മനോജ് പാറയടിയിൽ സ്വാഗതമാശംസിച്ചു. സെക്രട്ടറി അജീഷ് കൊടിത്തോട്ടത്തിൽ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. സുരേഷ് ചിന്നാർ അനുഗ്രഹ പ്രഭാഷവും സജി ചാലിൽസംഘടനാ സന്ദേശവും ബിജു പുളിക്കലേടത്ത്മുഖ്യപ്രഭാഷണവും നടത്തി. എസ്. എസ്. എൽ. സി പരീക്ഷയിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. വിമല തങ്കച്ചൻ, അനില സുരേന്ദ്രൻ, സന്തോഷ് വയലിൽ, അജീഷ് കല്ലാർ, അഭിലാഷ് കുര്യൻ പ്ലാക്കൽ, രതീഷ് കുന്നുംപുറം, അരുൺ ഞാഞ്ഞിലത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.ശാഖ വൈസ് പ്രസിഡന്റ് വിജയകുമാർ തോമ്പിൽ നന്ദി പറഞ്ഞു.