പീരുമേട് :സർക്കാരിന്റെ നൂറു ദിന പരിപാടിയിൽ ഉൾപ്പെടുത്തി പീരുമേട് കാർഷിക വികസന ബാങ്കിന്റെ ഉടമസ്ഥതയിൽ പീരുമേട്ടിൽ നീതി മെഡിക്കൽ സ്റ്റോർ 12 ന് വൈകുന്നേരം 3 ന് മുൻ മന്ത്രി എം.എം.മണി എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ആദ്യവിൽപ്പന പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് ആർ. തിലകന്റെ അദ്ധ്യക്ഷതയിൽ പീരുമേട് എസ്.എം.എസ്. ക്ലബ്ബ് ഹാളിൽചേരുന്ന പൊതുസമ്മേളനത്തിൽ കൊക്കയാർ പഞ്ചായത്തിലെ പ്രളയക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വച്ച് നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് നിർവഹിക്കും. കടാശ്വാസ കമ്മീഷൻ ധനസഹായ വിതരണം ജോസ് പാലത്തിനാൽ നിർവഹിക്കും. ബാങ്കിനു ലഭിച്ച സഹകരണ വകുപ്പിന്റെ ക്യാഷ് അവാർഡും മൊമന്റോയും സഹകരണ സംഘം ജോ: രജിസ്ട്രാർ റൈനു തോമസ് നൽകും. ബാങ്കിനുലഭിച്ച ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. നൗഷാദ് നൽകും. റിസ്‌ക്ക് ഫണ്ട് പദ്ധതി പ്രകാരമുള്ള ധനസഹായം സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്ക് ജനറൽ മാനേജർ സിന്ധു ആർ.നായർ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം കെ.റ്റി. ബിനു.മുഖ്യ പ്രഭാഷണംനടത്തും. സെക്രട്ടറി കെ.എസ്.രാധാകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.എം.ജെ. വാവച്ചൻ സ്വാഗതവും ഭരണ സമിതി അംഗം. ജി. വിജയാനന്ദ് നന്ദിയും പറയും.