തൊടുപുഴ: കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾമൂലമുള്ള വിലക്കയറ്റത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് നിൽപ്പ് സമരം നടത്തും. നാളെ യൂണിറ്റ് തലങ്ങളിൽ വൈകിട്ട് 4.30 മുതൽ 5 വരെയാണ് നിൽപ്പ് സമരം സംഘടിപ്പിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി എച്ച് സുധീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി നിസാർ പഴേരി സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രവർത്തക സമിതി അംഗം ഇ എ എം അമീൻ, ജില്ലാ ഭാരവാഹികളായ അൻഷാദ് കുറ്റിയാനി, സൽമാൻ ഹനീഫ്, വി എ നിസാർ, ഒ പി ഷെഫീഖ്, കെ എം അൻവർ, ഷിജാസ് കാരകുന്നേൽ, അജാസ് പുത്തൻപുര, നൗഫൽ സത്താർ എന്നിവർ സംസാരിച്ചു. ട്രഷറർ കെ എസ് കലാം നന്ദി പറഞ്ഞു.