പീരുമേട് : മരുതും മൂടിന് സമീപം നിയന്ത്രണം വിട്ട കാർ സ്വകാര്യ ബസിലിടിച്ച് അപകടം. നിസാര പരിക്കേറ്റകാർ യാത്രികനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമളിയിൽ നിന്ന് തൊടുപുഴക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.

ചാറ്റൽ മഴയും ഇറക്കവും വളവുമുള്ള പ്രദേശത്ത് കാർ നിയന്ത്രണം വിട്ട് കോട്ടയത്ത് നിന്നും കുമളിക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലിടിക്കുകയായിരുന്നു. പെരുവന്താനം പൊലിസ് മേൽ നടപടികൾ സ്വീകരിച്ചു.