പീരുമേട്: പെരുവന്താനം പൊലീസിന്റെ നേതൃത്വത്തിൽ 35-ാം മൈൽ ഡീ പോൾ സ്‌കൂളിൽ റോഡ് ബോധവത്കരണ ക്ലാസ് നടത്തി. പുല്ലുപാറ മരിയ റെസ്റ്റോറന്റ് ഉടമ അപ്പച്ചനെ യോഗം ആദരിച്ചു. പെരുവന്താനം ഐ.പി.എസ്.എച്ച്. ഒ വി.കെ. ജയപ്രകാശ്, എസ്.ഐ പി.ബി. സാലി എന്നിവർ ക്ലാസെടുത്തു. സ്‌കൂൾ പ്രിൻസിപ്പൽ ഷിജിൽ, സ്റ്റേഷനിലെ മറ്റ് പൊലീസുദ്യോഗസ്ഥർ, സ്റ്റുഡൻസ് പൊലീസ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.