mkt
ഹൈ ഫ്രഷ് ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച പുതിയ കോസ്‌മെറ്റിക് ടോയ്‌സ് വിഭാഗങ്ങളുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി നിർവ്വഹിക്കുന്നു

കട്ടപ്പന: സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹൈഫ്രഷ് ഹൈപ്പർ മാർക്കറ്റിൽ സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായി പുതിയ വിഭാഗങ്ങൾ പ്രവർത്തനം ആരംഭിച്ചു. ബ്യൂട്ടി ലാൻഡ്, ടോയ്‌സ് പ്ലാനറ്റ്, പെറ്റൽ പാരഡയ്‌സ് എന്നീ വിഭാഗങ്ങളാണ് തുടങ്ങിയിരിക്കുന്നത്. കോസ്‌മെറ്റിക്, കളിപ്പാട്ടങ്ങൾ, അലങ്കാര വസ്തുക്കൾ തുടങ്ങിയവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവഹിച്ചു. വിഷു,​ ഈസ്റ്റർ,​ റംസാൻ ആഘോഷങ്ങളുടെ ഭാഗമായി 13 വരെ ഹൈപ്പർ മാർക്കറ്റിൽ നിന്ന് 500 രൂപയ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. ഉദ്ഘാടന ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് ടി.ജെ. ജേക്കബ് അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ ജോയി ആനിത്തോട്ടം, അഡ്വ. കെ.ജെ. ബെന്നി, അഡ്വ. തോമസ് പെരുമന, ബാബു ഫ്രാൻസിസ് പുളിക്കൽ, ബിജു കുളക്കാട് വയലിൽ, പ്രശാന്ത് രാജു, കെ.എസ്. സജീവ്, സോഫിയമ്മ രാജൻ, സിന്ധു റെജി, ബാങ്ക് സെക്രട്ടറി റോബിൻസ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.