നെടുങ്കണ്ടം : എഴുകുംവയൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വ്യാജമദ്യ ലോബിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ഉടുമ്പൻചോല നിയോജകമണ്ഡലം കമ്മറ്റി.
വ്യാജമദ്യ നിർമ്മാണ കേന്ദ്രത്തിന്റെ നടത്തിപ്പുകാർക്ക് ആരാണ് പണവും മറ്റ് സഹായങ്ങളും നൽകിയിരുന്നതെന്ന് സമഗ്ര അന്വേഷണം നടത്തണം. ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ മദ്യശാലകളിലേക്ക് ഇവിടെനിന്നും മദ്യം വിതരണം നടത്തിയിരുന്നതായും ഇതിനു സഹായം നൽകുന്നത് ഒരു ഉന്നതനാണെന്നും വ്യക്തമായിട്ടുണ്ട്. സ്വാധീനത്തിന്റെ പിൻബലത്തിലാണ് ഈ കേസ്സിൽ ഉൾപ്പെട്ട പലരും കേസ്സിൽ അറസ്റ്റ് ചെയ്യപ്പെടാത്തത്.ഉന്നതതല അന്വേഷണം നടത്തണമെന്നും മദ്യക്കച്ചവടം നടത്തിയവരെയ ഇതിനു പിന്നിൽ പ്രവർത്തിച്ചവരെയും അടിയന്തിര അന്വേഷണം നടത്തി അറസ്റ്റ് ചെയ്യണമെന്നും മണ്ഡലം പ്രസിഡന്റ് കെ.എൻ. തങ്കപ്പൻ, അനിൽ കട്ടൂപ്പാറ എന്നിവർ യോഗത്തിൽ ആവശ്യപ്പെട്ടു.