കള്ളിപ്പാറ: എസ്.എൻ.ഡി.പി യോഗം ബാലനാട് കള്ളിപ്പാറ ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ തിരുവുത്സവത്തിന് തുടക്കമായി. 12ന് സമാപിക്കും. പൊങ്കാല മഹോത്സവം ഇന്ന് നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രാചാര്യൻ ശിവരാമൻ തന്ത്രിയും മേൽശാന്തി രാജേഷ് ശാന്തിയും മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ 5.30ന് പള്ളിയുണർത്തൽ, ​നിർമ്മാല്യദർശനം,​ അഭിഷേകം,​ ആറിന് മഹാഗണപതി ഹോമം,​ ഉഷപൂജ,​ പന്തീരടി പൂജ,​ കലശപൂജ, ഒമ്പതിന് പൊങ്കാല,​ 10.30ന് പൊങ്കാല സമർപ്പണം,​ തുടർന്ന് ഉച്ചപൂജ,​ പ്രസാദഊട്ട്,​ വൈകിട്ട് ആറിന് ദീപാരാധന,​ 7.30ന് അത്താഴപൂജ,​ തുടർന്ന് വിശേഷാൽ ആയില്യം പൂജ,​ 12ന് രാവിലെ പതിവ് പൂജകൾ,​ 6.30ന് മഹാഗണപതി ഹോമം,​ എട്ടിന് കലശപൂജ,​ 10.30ന് കലശാഭിഷേകം,​ 12.05 ന് മകംതൊഴൽ,​ തുടർന്ന് മഹാപ്രസാദ ഊട്ട്,​ വൈകിട്ട് 5.30 ന് താലപ്പൊലി ഘോഷയാത്ര,​ 6.30ന് താലപ്പൊലി എതിരേൽപ്പ്,​ ഏഴിന് ദീപാരാധന.​ തുടർന്ന് കലശാഭിഷേകം,​ പൂമൂടൽ,​ 8.30ന് വടക്ക് പുറത്ത് വലിയഗുരുതി, ​തുടർന്ന് പ്രസാദ ഊട്ട്.