മുട്ടം: ഇടിമിന്നലിനെ തുടർന്ന് പൊട്ടിത്തെറിച്ച മാത്തപ്പാറ പമ്പ് ഹൗസിലെ മോട്ടോറിന്റെ പാനൽ ബോർഡും ഡിസ്ട്രിബ്യൂഷൻ സാമഗ്രികളും ഇന്നലെ ഉച്ചയോടെ നന്നാക്കി. വാട്ടർ അതോറിട്ടിയുടെ ഇലക്ട്രിക്കൽ വിഭാഗമെത്തിയാണ് ഇവ നന്നാക്കിയത്. ശനിയാഴ്ച ഉച്ചയോടെ മഴയോടൊപ്പം ഉണ്ടായ മിന്നലിലാണ് മോട്ടോറിന്റെ ഉപകരണങ്ങൾ പൊട്ടിത്തെറിച്ചത്. പമ്പിങ് നടത്തുന്ന 90 കുതിര ശക്തി മോട്ടോർ പ്രവർത്തിപ്പിക്കാതെ നിറുത്തിവച്ചിരുന്നതിനാൽ കൂടുതൽ നാശനഷ്ടം സംഭവിച്ചില്ല. പൊട്ടിത്തെറി സംഭവിച്ചപ്പോൾ പമ്പ് ഹൗസിലുണ്ടായിരുന്ന അഞ്ച് ജീവനക്കാർ പുത്തേക്ക് ഓടി മാറിയാണ് രക്ഷപ്പെട്ടത്.