anoop

നെടുങ്കണ്ടം: വൈദ്യതാഘാതമേറ്റ് യുവാവ് മരിച്ചു. രാമക്കൽമേട് കട്ടേക്കാനം വെമ്പള്ളിൽ അനൂപാണ് (22) ഷോക്കേറ്റ് മരിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടിൽ പട്ടികൂട് നിർമ്മിക്കുന്നതിനായി എത്തിയതായിരുന്നു അനൂപ്. വെൽഡിംഗ് വർക്ക് ജോലി ചെയ്യുന്നിടെ യുവാവിന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ തൂക്കുപാലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കമ്പംമെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.