കല്ലാനിക്കൽ: സെന്റ് ജോർജ് ഹൈസ്‌കൂൾ 1990 എസ്.എസ്.എൽ.സി. ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമം നടത്തി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ സ്‌കൂൾ മാനേജർ ഫാ.കുര്യാക്കോസ് കൊടകല്ലിൽ സംഗമം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ഡോ.സാജൻ മാത്യു മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മുൻ അദ്ധ്യാപകരെ ആദരിച്ചുകൊണ്ട് ഗുരുവന്ദനം നടത്തി. പ്രതിഭകളായ സഹപാഠികളെയും ചടങ്ങിൽആദരിച്ചു. അദ്ധ്യാപകരായ ഒ സി ജോർജ്, എം എം സെബാസ്റ്റ്യൻ, എ എം മാത്യു, ലക്ഷ്മി നാരായണ ജ്യോതിസ്, ട്രീസ ജോസഫ്, റോസമ്മ ഫ്രാൻസിസ്, സിസ്റ്റർ ജോവിറ്റ, സിസ്റ്റർ ലീനസ് എന്നിവർ ആശംസ പ്രസംഗം നടത്തി. പൂർവ വിദ്യാർത്ഥികളായ ഡെയ്‌സി എൻ ജോസ്, ലവിൻ ജോസ്, ബിനോ ജോർജ്, ബിനു മാത്യു, മായ ..കെ തങ്കപ്പൻ, ജയൻ കെ എൻ, ജിബി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. പ്രദീപ് പി ആർ സ്വാഗതവും പ്രേം പ്രകാശ് നന്ദിയും പറഞ്ഞു.