തൊടുപുഴ: കാലിത്തീറ്റ വിലവർദ്ധന മൂലം പ്രതിസന്ധിയിലായ ക്ഷീരകർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന ചെറുകിട ക്ഷീരകർഷകരെ ബാധിക്കുന്ന ഗുരുതരമായ വിഷയമാണിത് . കൊവിഡ മഹാമാരി ഉയർത്തിയ പ്രതിസന്ധികൾക്കിടയിൽ പിടിച്ചു നിൽക്കുവാൻ പെടാപ്പാടുപെടുന്ന ക്ഷീരകർഷകർ കാലിത്തീറ്റ, കന്നുകാലി ഇൻഷുറൻസ് പ്രീമിയം വർധന, വൈക്കോൽ ഗോതമ്പ് തവിട് എന്നിവയുടെ വിലക്കയറ്റം മൂലം നട്ടം തിരിയുകയാണ്. കർഷകരുടെ സഹകരണ സംഘങ്ങൾ വഴി കാലിത്തീറ്റ സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യണം. വിപണിയിൽ ലഭ്യമാകുന്ന ഗുണനിലവാരമുള്ള കാലിത്തീറ്റയൂടെ വിലനിലവാരം പിടിച്ചു നിർത്തുവാൻ സർക്കാർ ഇടപെടൽ അനിവാര്യമാണെന്നും കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടു. ക്ഷീരകർഷകർക്ക് പലിശരഹിത വായ്പ അനുവദിക്കുവാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകണം.നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷതവഹിച്ച യോഗത്തിൽ നേതാക്കളായ പ്രൊഫ കെ ഐ ആന്റണി, അഗസ്റ്റിൻ വട്ടക്കന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, ആമ്പൽ ജോർജ്, അപ്പച്ചൻ ഓലിക്കരോട്ട് ,അഡ്വ ബിനു തോട്ടുങ്കൽ, മാത്യു വാരിക്കാട്ട്, ബെന്നി പ്ലാക്കൂട്ടം, ജോസ് കുന്നുംപുറം, അബ്രഹാം അടപ്പുർ, കെവിൻ ജോർജ്ജ്,ജോസി വേളാഞ്ചേരി, ജോൺസ് നന്ദളത്ത്, അബ്രഹാം മുണ്ടുപുഴക്കൽ, ഷിജു പൊന്നാമറ്റം, ജോജോ അറയ്ക്കക്കണ്ടംതുടങ്ങിയവർ പ്രസംഗിച്ചു