തൊടുപുഴ: ജില്ലയിലെ 6 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ തൊടുപുഴയിൽ സമ്മർകോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്‌കൂൾ ഗെയിംസിലും യൂണിവേഴ്‌സിറ്റി മീറ്റിലും ഇപ്പോൾ നെറ്റ്‌ബോൾ മത്സരം ഉൾപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 25 മുതൽ 3 ആഴ്ചക്കാലം നടത്തുന്ന ഈ സമ്മർകോച്ചിംഗ് ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ള സ്‌കൂളുകൾ, ക്ലബ്ബുകൾ, വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് 9447753482 എന്ന നമ്പരിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് ജില്ലാനെറ്റ്‌ബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി എൻ. രവീന്ദ്രൻ അറിയിച്ചു.