
ചെറുതോണി: ഹൈറേഞ്ച് മേഖലയിൽ നിന്ന് കർഷകരെ നിർബന്ധിച്ച് കുടിയിറക്കാനുള്ള നയങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്നതെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ പറഞ്ഞു. വന്യമൃഗങ്ങളുടെ ദ്രോഹം അവസാനിപ്പിക്കുക, 1964 ലെയും 1993 ലെയും ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, കർഷകർക്കെതിരെയുള്ള ജപ്തി നടപടികൾ നിർത്തിവക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ധർണ്ണ ഉദഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.
ധർണ്ണയിൽ കേരള കോൺഗ്രസ് എക്‌സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, സെക്രട്ടറി ജനറൽ അഡ്വ. ജോയ് എബ്രഹാം, ഡെപ്യൂട്ടി ചെയർമാൻ കെ ഫ്രാൻസിസ് ജോർജ്, അഹമ്മദ് തോട്ടത്തിൽ, ഹൈപവർ കമ്മിറ്റി അംഗങ്ങളായ അഡ്വ ജോസഫ് ജോൺ, അഡ്വ ജോസി ജേക്കബ്, തോമസ് പെരുമന, ആന്റണി ആലഞ്ചേരി, സംസ്ഥാന ഭാരവാഹികളായ ബേബി പതിപ്പിള്ളി, നോബിൾ ജോസഫ്, എം മോനിച്ചൻ, വർഗീസ് വെട്ടിയാങ്കൽ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ജോയ് കൊച്ചുകരോട്ട്, ജോജി ഇടപ്പള്ളിക്കുന്നേൽ, ബിജു പോൾ, ജില്ലാ ഭാരവാഹികളായ വി എ ഉലഹന്നാൻ, ഫിലിപ് മനയാറ്റ്, എം ജെ കുര്യൻ, സിനു വാലുമ്മേൽ, ജോയ് കുടക്കച്ചിറ, വിൻസെന്റ് വള്ളാടി, ടോമി കൊച്ചുകുടി, അഡ്വ എബി തോമസ് എന്നിവർ പ്രസംഗിച്ചു