മുതലക്കോടം : ജയ് ഹിന്ദ് ലൈബ്രറിയുടെനേതൃത്വത്തിൽ സാംസ്‌കാരികവേദിയ്ക്ക് തുടക്കമായി. രൂപീകരണയോഗത്തിൽ അഡ്വ. നീർണാൽ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ലൈബ്രറി പ്രസിഡന്റ് കെ.സി.സുരേന്ദ്രൻയോഗം ഉദ്ഘാടനം ചെയ്തു. പുസ്തക ചർച്ചകൾ, കവിയരങ്ങുകൾ, പുസ്തക പ്രകാശനങ്ങൾ എന്നിവയ്ക്ക് പുറമേ മറ്റ് സാംസ്‌കാരിക പരിപാടികൾക്ക് രൂപം കൊടുക്കുന്നതിനും എല്ലാമാസവും ആദ്യ ഞായറാഴ്ച്ചകളിൽ സാഹിത്യ സംഗമ സദസ്സ് നടത്താനുംയോഗം തീരുമാനിച്ചു. മോഹൻ അറയ്ക്കൽ സ്വാഗതവും അനുകുമാർ തൊടുപുഴ നന്ദിയും അറിയിച്ചു