പീരുമേട്: തേനിയിൽ നിന്നുള്ള റെയിൽപാത കുമളി ലോവർ ക്യാമ്പ് വരെ നീട്ടണമെന്ന ആവശ്യം ശക്തമാണ്. നേരത്തെയുണ്ടായിരുന്ന മീറ്റർഗേജ് പാത ബ്രോഡ്‌ഗേജാക്കുന്നതിന് 450 കോടി രൂപ അനുവദിച്ചിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്കായി മീറ്റർ ഗേജ് പാതയിൽ ട്രെയിൻ സർവീസ് നിറുത്തി വച്ചിരുന്നു. നേരത്തെ സർവേ നടത്തുന്നതിന് കേന്ദ്രസർക്കാർ തുക അനുവദിച്ചിരുന്നു. ഇടുക്കിയിൽ നൂറു വർഷങ്ങൾക്ക് മുമ്പ് മേട്ടുപാളയം- കുണ്ടള- മൂന്നാർ ടോപ്പ് സ്റ്റേഷനായി ട്രെയിൻ സർവീസുണ്ടായിരുന്നു. ബ്രട്ടീഷുകാർ തേക്കിൻ തടികളും സുഗന്ധവ്യഞ്ജനങ്ങളും കടത്തിയിരുന്നത് ഈ റെയിൽപാതയിലൂടെയായിരുന്നു. 1921 ലുണ്ടായ പ്രളയത്തിൽ ഈ റെയിൽപാത പൂർണമായും തകർന്നു. ബ്രട്ടീഷുകാർ പോയി ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഈ റെയിൽവേ പാത പുനരാരംഭിക്കാൻ ഒരു സർക്കാരിനുമായില്ല.