തൊടുപുഴ: കോടിക്കുളം അഞ്ചക്കുളം മഹാദേവീ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് 14ന് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 20ന് സമാപിക്കും. ക്ഷേത്രം തന്ത്രി തേവണംകോട്ട് ഇല്ലത്ത് നാരായണൻ പരമേശ്വരൻ നമ്പൂതിരിയുടെ ആ‌ജ്ഞാനുസരണം ക്ഷേത്രാചാര്യൻ ചേർത്തല സുമിത് തന്ത്രികൾ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. 14ന് രാവിലെ 6.15 ന് കൊടി,​ കൊടിക്കൂറ സമർപ്പണം,​ 6.45 നും ഏഴിനും മദ്ധ്യേക്ഷേത്രം ആചാര്യൻ ചേർത്തല സുമിത്ത് തന്ത്രികളുടെ മുഖ്യകാ‌ർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും. തുടർന്ന് കൊടിമരച്ചുവട്ടിൽ പറനിറയ്ക്കൽ,​ 7.30ന് അംശം അർപ്പിക്കൽ,​ എട്ടിന് കാഴ്ചശീവേലി,​ 11ന് ബ്രഹ്മകലശാഭിഷേകം,​ ഉച്ചയ്ക്ക് ഒന്നിന് കൊടിയേറ്റ് സദ്യ. 15ന് പുലർച്ചെ നാല് മുതൽ വിഷുക്കണി ദർശനം,​ 11 ന് നവകലശപൂജ,​ 12ന് ബ്രഹ്മകലശാഭിഷേകം,​ ​ ഉച്ചയ്ക്ക് 1 ന് വിഷുസദ്യ.​ 16 ന് രാവിലെ 11.30 ന് ബ്രഹ്മകലശാഭിഷേകം,​ ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദ ഊട്ട്,​ 17ന് രാവിലെ 11.30 ന് ബ്രഹ്മകലശാഭിഷേകം,​ ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ട്. 18ന് രാവിലെ ഒമ്പതിന് നവകലശപൂജ,​ 10ന് ക്ഷേത്രപൊങ്കാല,​ 11.30ന് ബ്രഹ്മകലശാഭിഷേകം,​ 12ന് സർപ്പപൂജ,​ ഉച്ചയ്ക്ക് ഒന്നിന് പ്രസാദഊട്ട്. 19ന് രാവിലെ ,​ 10ന് ശ്രീഭൂതബലി,​ 11ന് ഉത്സവബലി ദർശനം,​ ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ട്,​ വൈകിട്ട് അഞ്ചിന് താലപ്പൊലി ഘോഷയാത്ര,​ എട്ടിന് അഞ്ചക്കുളത്തമ്മ പുരസ്കാര സമ‌ർപ്പണം നെടുമറ്റം ഗവ. യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് ടി.ബി. മോളി ടീച്ചർക്ക് നൽകും. 10ന് പള്ളിവേട്ട. 20ന് ആറാട്ട് മഹോത്സവം. രാവിലെ 7.30ന് പന്തീരടി പൂജ,​ ലളിതസഹസ്ര നാമാർച്ചന,​ കാഴ്ചശീവേലി,​ ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദ ഊട്ട്,​ വൈകിട്ട് നാലിന് ആറാട്ട് പുറപ്പാട്,​ ഏഴിന് ആറാട്ട് വരവ്,​ കൊടിമരച്ചുവട്ടിൽ പറനിറയ്ക്കൽ,​ 8.30ന് ആറാട്ട് സദ്യ,​ ഒമ്പതിന് കരിമരുന്ന് കലാപ്രകടനം,​ 9.30ന് നാമസങ്കീർത്തനഘോഷം എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് ജയൻ കുന്നുംപുറത്ത്,​ സെക്രട്ടറി പി.ആർ. രവീന്ദ്രനാഥൻ,​ കൺവീനർ ജിഷ്ണു സന്തോഷ്,​ കമ്മിറ്റിയംഗം പി.ബി. സജീവ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.