പീരുമേട് : എസ്.എൻ.ഡി.പി. യോഗം പീരുമേട് യൂണിയനിലെ 3220 കറുപ്പ് പാലം ശാഖായോഗത്തിലെ യൂത്ത് മൂവ്‌മെന്റ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി സുനീഷ് വലിയ പുരയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗം യൂത്ത് മൂവ്‌മെന്റ് ഇടുക്കി ജില്ലാ കൺവീനർ വിനോദ് ശിവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ
കെ.ഗോപി , ശാഖാ സെക്രട്ടറി മുരളിധരൻ ,ശാഖാ വൈസ് പ്രസിഡന്റ് കരുണാകരൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ കമ്മറ്റിയംഗങ്ങളായ ജിനേഷ് ജയൻ, ഷിജിമോൻ സൈബർ സേന യൂണിയൻ ചെയർമാൻ ഷിബു മുതലക്കുഴിഎന്നിവർ പ്രസംഗിച്ചു.