നെടുങ്കണ്ടം: ലൈസൻസ്ഡ് എഞ്ചിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) ജില്ലാ സമ്മേളനം ഇന്ന് നെടുങ്കണ്ടം രാമപുരം റസിഡൻസിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ലെൻസ്‌ഫെഡ് ജില്ലാ പ്രസിഡന്റ് കെ.അലക്‌സാണ്ടർ അദ്ധ്യക്ഷത വഹിക്കും. എം.എം.മണി എം.എൽ.എ. പ്രസംഗിക്കും. ജില്ലയിൽ നിൽക്കുന്ന നിർമാണ നിരോധനം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് അംഗീകൃത എഞ്ചിനീയർമാരെയും സൂപ്പർവൈസർമാരെയുമാണ്. ഭൂപതിവ് ചട്ട ഭേതഗതിയിലൂടെ പ്രശ്‌നത്തിന് പരിഹാരംകാണുമെന്ന് സർക്കാർ പലതവണ പറഞ്ഞെങ്കിലും ഇനിയും നടപടികളൊന്നുമായില്ല.നിർമാണ വസ്തുക്കളുടെ വില ഏതാനും മാസങ്ങൾക്കിലെ 50 ശതമാനം മൂതൽ 100 ശതമാനം വരെ വർദ്ധിച്ചു. ഇതെല്ലാം സംഘടനയിലെ അംഗങ്ങളുടെ തൊഴിലിനെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ഭാഗവാഹികൾ പറഞ്ഞു.
നിർമാണ നിരോധനവും വിലക്കയറ്റവും പരിഹരിക്കുന്നതിനായി മാതൃകാപരമായ നിർദേശങ്ങൾ സമ്മേളനം സർക്കാരിന് സമർപ്പിക്കുമെന്നും ഭാരവിഹകളായ കെ.അലക്‌സാണ്ടർ, ബിജോ മുരളി, പി.എൻ.ശശികുമാർ,ടിറോഷ് ജോർജ്, അഗസ്റ്റിൻ ജോസ്, സിബിൻ ബാബു, സജു ജേക്കബ് എന്നിവർ അറിയിച്ചു.