ഇടുക്കി :ജില്ലയിലെ വിവിധ വകുപ്പിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡ് (സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് പട്ടികജാതി/പട്ടികവർഗ്ഗം) തസ്തികയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ പ്രായോഗിക പരീക്ഷഏപ്രിൽ 20, 21 തിയതികളിൽ എറണാകുളം കളമശ്ശേരി എ.ആർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടത്തും. ഉദ്യോഗാർത്ഥികൾ പ്രൊഫൈൽ മെസേജ് പരിശോധിച്ച് ബന്ധപ്പെട്ട അസ്സൽ രേഖകൾ സഹിതം ഹാജരാകണം. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ നമ്പർ 04868272359.