ഇടുക്കി: സർക്കാരിന്റെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ജില്ലാ തല പ്രദർശന വിപണനമേളയുടെ സ്റ്റാളുകൾ തയ്യാറാക്കുന്നത് സംബന്ധിച്ച ഉദ്യോഗസ്ഥ യോഗം ചേർന്നു. യോഗത്തിന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.സ്റ്റാളുകളുടെ ക്രമീകരണം, അവയിലുണ്ടാകേണ്ട വ്യത്യസ്തമായ സേവനങ്ങൾ, വിപണന ഉത്പന്നങ്ങൾ, തുക വിനിയോഗം, തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാർ, വിവിധ വകുപ്പ് തല മേധാവികൾ കിഫ്ബി ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.