കട്ടപ്പന :കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാസമ്മേളനം നടന്നു.കട്ടപ്പന നഗരസഭാ അധ്യക്ഷ ബീന ജോബി പൊതുസമ്മേളനവും ഐ ജി കെ.പി.ഫിലിപ്പ് പ്രതിനിധി സമ്മേളനവും ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.എൻ.സത്യവാസൻ അദ്ധ്യക്ഷത വഹിച്ചു.സംഘടനാ ഭാരവാഹികളായ റ്റി എം ഹനീഫ,കെ.വി ജോസഫ്,റ്റി എസ് ഗോപാലകൃഷ്ണൻ,ജോസ് പീറ്റർ,കെ വി.രാജു, എ.എംജോൺസൻ, കെ.എസ്.മത്തായി,സി.വി.വിക്രമൻ,വി.എൻ.രാജു എന്നിവർ പ്രസംഗിച്ചു.