മുട്ടം: എസ്.എൻ.ഡി.പി യോഗം മുട്ടം ശാഖയുടെയും വനിതാ സംഘം യൂത്ത് മൂവ്മെന്റിന്റെയും നേതൃത്വത്തിൽ കലാ- കായികോത്സവം സംഘടിപ്പിച്ചു. പതിനഞ്ചിൽപരം ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഗുരുദേവ ക്ഷേത്രത്തിൽ നടത്തിയ മത്സരങ്ങളിൽ ശാഖാ പ്രസിഡന്റ് കെ. വിജയൻ അദ്ധ്യഷത വഹിച്ചു. സെക്രട്ടറി വി.ബി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി അംഗങ്ങൾ, വനിതാ- യൂത്ത്മൂവ്മെന്റ് ഭാരവാഹികളും നേതൃത്വം നൽകി.