accident
അപകടത്തി​ൽ തകർന്ന കാർ

മൂവാറ്റുപുഴ: എം.സി റോഡിൽ പേഴയ്ക്കാപ്പിള്ളി പള്ളിച്ചിറങ്ങരയ്ക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരി​ക്കേറ്റു. കാർ യാത്രക്കാരായ തൊടുപുഴ മുട്ടം പുലികുന്നേൽ ടോമി (63), ഭാര്യ മേരി (62), മകൾ ബിൻസി ടോമി (20), കോട്ടക്കൽ എലിസബത്ത് (20) എന്നിവർക്കാണ് പരിക്കേറ്റത്. മേരിയുടെ പരി​ക്ക് ഗുരുതരമാണ്. ഇന്നലെ പുലർച്ചെ 1.30ഓടെയാണ് അപകടം. മലയാറ്റൂർ തീർഥാടനം കഴിഞ്ഞ് മടങ്ങുകയായി​രുന്നു. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.