പീരുമേട്: പാമ്പനാർ,​ പീരുമേട് പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം പതിവായി. ഇടിയും മിന്നലും ഉണ്ടായാൽ അപ്പോൾ വൈദ്യുതി പോകും. കഴിഞ്ഞ ഒരാഴ്ചയായി ഇതാണ് അവസ്ഥ. വൈകിട്ട് ഏഴ് മുതൽ രാത്രി 10 വരെ നിരന്തരമായി വൈദ്യുതി വന്നും പോയും ഇരിക്കും. നൂറ് കണക്കിന് ഉപഭോക്താക്കളാണ് ഇത് മൂലം ബുദ്ധിമുട്ടുന്നത്. പരീക്ഷാ കാലമായതോടെ വിദ്യാർത്ഥികളും ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. പോത്തുപാറ സബ്‌സ്റ്റേഷനിൽ നിന്നാണ് പാമ്പനാർ, പീരുമേട് പ്രദേശത്ത് വൈദ്യുതി എത്തുന്നത്. വൈദ്യുതി ബോർഡ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.