വാഴക്കുളം: ആൾ കേരള പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 23ന് വാഴക്കുളത്തു നടക്കുന്ന 'പൈനാപ്പിൾ ഫെസ്റ്റ്- 2022' നോടനുബന്ധിച്ച് രാവിലെ 10 മുതൽ പൈനാപ്പിൾ വിള (മൌറീഷ്യസ്) മൽസരം നടക്കും. 7 ഇനങ്ങളിലുള്ള പൈനാപ്പിൾ പാചക മത്സരവും നടക്കും. മത്സരാർത്ഥികൾക്ക് മുൻകൂട്ടി പാചകം ചെയ്തു കൊണ്ടുവരാവുന്നതാണ്. പാചക കുറിപ്പ് കൈവശം ഉണ്ടായിരിക്കണം. മത്സരവിജയികൾക്ക് ആകർഷകമായ ക്യാഷ് അവാർഡുകൾ നൽകും. വിശദ വിവരങ്ങൾക്ക് ഫോൺ: 9446360172.