കരിങ്കുന്നം: ഇന്ത്യൻ ഭരണഘടനാ ശിൽപ്പി ഡോ. ബി.ആർ. അംബേദ്കർ ജന്മദിനാഘോഷം 14ന് ഉച്ചകഴിഞ്ഞ് മൂന്നിന് കരിങ്കുന്നം ടൗണിൽ നടക്കും. ഡോ. ബി.ആർ. അംബേദ്കർ സാംസ്കാരിക കേന്ദ്രം ചെയർമാൻ കെ.ജി. സന്തോഷ് അദ്ധ്യക്ഷത വഹിക്കും. തൊടുപുഴ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്. രാജൻ ഉദ്ഘാടനം ചെയ്യും. എ.കെ. ഷാജി സ്വാഗതവും കെ.എൻ. സഹജൻ മുഖ്യപ്രഭാഷണവും ​കെ.എസ്. സജേഷ് നന്ദിയും പറയും.