biju
എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ സംഘടിപ്പിച്ച മഹാകവി കുമാരനാശാൻ ജൻമദിനാഘോഷ ചടങ്ങിൽ കുമാരനാശാന്റെ ഛായ ചിത്രത്തിന് മുമ്പിൽ യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, സെക്രട്ടറി വിനോദ് ഉത്തമൻ മറ്റ് പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ

കട്ടപ്പന: കേരള സമൂഹത്തെ സർവ്വതലസ്പർശിയായി നയിച്ച മഹാ പ്രതിഭയാണ് മഹാകവി കുമാരനാശാനെന്ന് എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ. മലനാട് യൂണിയനിൽ സംഘടിപ്പിച്ച കുമാരനാശാന്റെ 150-ാം ജന്മദിനാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിജു മാധവൻ. കുമാരനാശാന്റെ സ്മരണകൾ പോലും നന്മയുടെയും സന്തോഷത്തിന്റെയും പുതിയ പ്രഭാതത്തിലേയ്ക്കാണ് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ സെക്രട്ടറി വനോദ് ഉത്തമൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ദൈവദശക ശതാബ്ദി ഓഡിറ്റോറിയത്തിൽ നടന്ന ജന്മദിനാഘോഷ ചടങ്ങിൽ മറ്റ് പോഷക സംഘടനാ നേതാക്കളും പങ്കെടുത്തു.