കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി. മണിമല വെള്ളിച്ചിറ വയൽഭാഗത്ത് കൈതപ്പാറകുഴിയിൽ പ്രിൻസിനെയാണ് കോടതി ശിക്ഷിച്ചത്. പിഴതുക അടച്ചില്ലെങ്കിൽ രണ്ട് മാസം പ്രതി അധിക തടവ് അനുഭവിക്കേണ്ടിവരും. 2016 മുതൽ പെൺകുട്ടി ഇയാളുടെ പീഡനത്തിന് ഇരയായെങ്കിലും 2017 ലാണ് പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തത്. നെടുങ്കണ്ടം സി.ഐയായിരുന്ന റെജി എം. കുന്നിപറമ്പിലാണ് കേസിൽ അന്വേഷണം നടത്തിയത്.