ചെറുതോണി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഇടുക്കി യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. പത്താംമൈൽ മുതൽ കരിമ്പൻ വരെയും പൈനാവ് മുതൽ വാഴത്തോപ്പ് വരെയുമുള്ള ഹോട്ടലുകളെ ഉൾപ്പെടുത്തിയാണ് ഇടുക്കി യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്. ചെറുതോണി ലയൺസ് ക്ലബ് ആഡിറ്റോറിയത്തിൽ ചേർന്ന പ്രഥമ യോഗം കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്തു. കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡന്റ് എം.എസ്. അജി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഇടുക്കി യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ആൻസൺ വിൻസന്റ് പ്രസിഡന്റായും സയോൺ ജോസഫ് സെക്രട്ടറിയായും എബി ജയിംസ് ട്രഷററായും തിരഞ്ഞെടുക്കപെട്ടു. കെ.എച്ച്.ആർ.എ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.എൻ. ബാബു മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. അസീസ് മൂസ, ടി.ജെ. മനോഹരൻ, വി.ടി. ഹരിഹരൻ, സന്തോഷ് പാൽക്കോ എന്നിവർ പ്രസംഗിച്ചു.