ഇടുക്കി : ആർ.വൈ.എഫ്. ലെനിനിസ്റ്റ് ജില്ലാ സമ്മേളനം കോവൂർ കുഞ്ഞുമോൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. . ഇന്ത്യയിലെ പാവപ്പെട്ട ജനസമൂഹത്തെയാകെ കോർപ്പറേറ്റ് ഭീമൻമാർക്ക് കൊള്ളയടിക്കാൻ അവസരമുണ്ടാക്കി കൊടുക്കുന്ന ജനദ്രോഹ ഭരണമാണ് മോഡി സർക്കാർ നടത്തുന്നത്. . പെട്രോളിന്റെയും, ഡീസലിന്റെയും പാചക വാതകത്തിന്റെയും വില നിരന്തരം വർദ്ധിപ്പിച്ചു കൊണ്ട് കേന്ദ്ര സർക്കാർ തുടരുന്ന ജനദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർ.എസ്.പി. ലെനിനിസ്റ്റ് സംസ്ഥന സെക്രട്ടറി ഷാജി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കോവൂർ മോഹനൻ, രഘുനാഥൻ പിള്ള ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി രാജേഷ് സോമൻ പാർട്ടി ജില്ലാ കമ്മിറ്റിയംഗം കെ.എം. ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു. ആർ.വൈ.എഫ് ലെനിനിസ്റ്റ് ജില്ലാ പ്രസിഡന്റായി എ.ആർ. രതീഷിനെയും സെക്രട്ടറിയായി എം.കെ. രൂപക്കിനെയും തിരഞ്ഞെടുത്തു. എം.എസ്. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
ഗൗതം കൃഷ്ണ, കെ.എസ്. സുനിൽ കുമാർ, വിഷ്ണു വി.എസ്., മുജീബ് റഹ്മാൻ, ബാബു ജോസഫ്, അഞ്ജന വാസു, മഞ്ജു സാബു തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം നൽകി.