തൊടുപുഴ: ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മൂന്ന് ആഴ്ച നീണ്ടു നിൽക്കുന്ന നെറ്റ്‌ബോൾ പരിശീലന ക്യാമ്പ് 25 മുതൽ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടത്തും. താല്പര്യമുള്ള സ്‌കൂളുകളും ക്ലബ്ബുകളും വിദ്യാർത്ഥികളും 9447753482 എന്ന നമ്പരിൽപേരു നൽകുകയും 25 ന് രാവിലെ സ്‌കൂൾ ഗ്രൗണ്ടിൽ റിപ്പോർട്ടു ചെയ്യണമെന്നും ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ സെക്രട്ടറി എൻ. രവീന്ദ്രൻ അറിയിച്ചു. സംസ്ഥാന ഒളിമ്പിക്‌സ് ഗെയിംസിൽ പങ്കെടുക്കുന്ന ടീമിന്റെ പരിശീലനവും ഇതോടനുബന്ധിച്ച് നടത്തും.