നാടുകാണി: കലാലയ വിജയങ്ങൾക്ക് പിന്നിൽ അദ്ധ്യാപക വിദ്യാർത്ഥി ഐക്യമെന്ന് ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ. നാടുകാണി ട്രൈബൽ ആർട്‌സ് ആന്റ് സയൻസ് കോളേജിലെ (ടാസ്‌ക്) ആദ്യ സ്റ്റുഡൻസ് യൂണിയന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പാൾ ഡോ.സി.കെ. സ്മിത അദ്ധ്യക്ഷത വഹിച്ചു. എ.എം.എ.എം.എസ് ജനറൽ സെക്രട്ടറി പി.കെ. സജീവ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് മാനേജർ സി.ആർ. ദിലീപ് കുമാർ, മലയാള വിഭാഗം അസി.പ്രൊഫസർ രാജേഷ് കെ.എരമേലി,യൂണിയൻ ചെയർമാർ അഭിറാം പി. സരേഷ് എന്നിവർ സംസാരിച്ചു.യൂണിയൻ ജനറൽ സെക്രട്ടറി ക്രിസ്റ്റി ബോബൻ സ്വാഗതവും വൈസ് ചെയർപേഴ്‌സൺ നിമ്മി മാത്യു നന്ദിയും പറഞ്ഞു.