mtm

മുട്ടം: സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പരിധിയിലെ പാലിയേറ്റീവ് പരിചരണ പദ്ധതിയിൽഉൾപ്പെട്ട കുടുംബങ്ങൾക്ക് വിഷു ഈസ്റ്ററി നോടനുബന്ധിച്ച് ഫുഡ് കിറ്റുകൾ വിതരണം ചെയ്തു. മുട്ടം പഞ്ചായത്തിലെ പാലിയേറ്റീവിൽ ഉൾപ്പെട്ട നിർദ്ധനരായ 59 കുടുംബങ്ങൾക്കാണ് സൗജന്യമായി കിറ്റുകൾ സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ: കെ സി ചാക്കോയുടെ നേതൃത്വത്തിൽ വീട്ടിൽ എത്തിച്ച് നൽകിയത്. ഓരോരുത്തർക്കും ആയിരം രൂപയുടെ ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റും വിഷുകൈ നീട്ടവുമാണ് നൽകിയത്. വ്യക്തികൾ, വിവിധ സ്ഥാപനങ്ങൾ, സി എച്ച് സി യിലെ ജീവനക്കാർ എന്നിവരിൽനിന്നും സമാഹരിച്ച ഫണ്ട് ഉപയോഗിച്ചാണ് സഹായം എത്തിച്ചത്. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കെ. ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗ്ലോറി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോസഫ്, പഞ്ചായത്ത് മെമ്പർമാരായ കുട്ടിയമ്മ മൈക്കിൾ, ഷേർലി അഗസ്റ്റിൻ, ജോസ് ജോസഫ്, അരുൺ പൂച്ചക്കുഴി, സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ കെ. സി.ചാക്കോ, സി എച്ച്.സി യിലെ ജീവനക്കാർ എന്നിവർ സംസാരിച്ചു.