
ഉടുമ്പന്നൂർ:പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കർഷകർ ജൈവ മാർഗത്തിലൂടെ കൃഷി ചെയ്ത ഉത്പന്നങ്ങൾ ശേഖരിച്ചും വിവിധ കുടുംബശീ ഉത്പന്നങ്ങൾ സമാഹരിച്ചും വിഷു ഈസ്റ്റർ ചന്തയുടെ പ്രവർത്തനം ആരംഭിച്ചു ഏപ്രിൽ 16 ശനിയാഴ്ച വരെ വിഷു ഈസ്റ്റർ മാർക്കറ്റ് പ്രവർത്തിക്കും. മാർക്കറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീന രവീന്ദ്രൻ , ശാന്തമ്മ ജോയി, സുലൈഷ സലിം,സി. ഡി. എസ് ചെയർ പേഴ്‌സൺ ഷീബ ഭാസ്‌ക്കരൻ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. എസ് ജമാൽ , ആതിര രാമചന്ദ്രൻ , രമ്യ അനീഷ്, ശ്രീമോൾ ഷിജു, കൃഷി വകുപ്പ് ജീവനക്കാർ തുടങ്ങിയവർ സംസാരിച്ചു.
വെള്ളത്തൂവൽ: ഗ്രാമപഞ്ചായത്തിൽ വിഷു ഈസ്റ്റർ ചന്തയ്ക്ക് തുടക്കം കുറിച്ചു. ന്യായവിലയിൽ പച്ചക്കറികളും മറ്റും ആവശ്യക്കാരിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിൽ സി ഡി എസിന്റെ നേതൃത്വത്തിൽ ചന്തയ്ക്ക് തുടക്കം കുറിച്ചിട്ടുള്ളത്. ടൗണിൽ തുറന്ന ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു നിർവ്വഹിച്ചു. സി ഡി എസ് ചെയർപേഴ്‌സൺ സ്മിത അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ബി ജോൺസൻ,മറ്റ് ഗ്രാമപഞ്ചായത്തംഗങ്ങൾ,കൃഷിവകുപ്പുദ്യോഗസ്ഥർ,സി ഡി എസ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ചെറുതോണി :ജൈവഗ്രാം സൊസൈറ്റി വിഷു ഈസ്റ്റർ റംസാൻ വിപണി ആരംഭിച്ചു. വിപണിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്ലാനിംഗ് ഉപാദ്ധ്യക്ഷൻ സി വി വർഗ്ഗീസ് നിർവഹിച്ചു . ജൈവഗ്രാം പ്രസിഡന്റ് എം വി ബേബി അദ്ധ്യഷനായിരുന്നു. ഡിറ്റാജ് ജേസഫ്, നൗഷാദ് റ്റി ഇ , നിമ്മി ജയൻ സാജൻ കുന്നേൽ , ജോസ് കുഴികണ്ടം തുടങ്ങിയവർ സംസാരിച്ചു.