അടിമാലി :ഗ്രാമപഞ്ചായത്തിൽ 12 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്കായുള്ള കൊവിഡ് പ്രതിരോധ വാക്‌സിൻ വിതരണത്തിന് തുടക്കം കുറിച്ചു. ദേവിയാർ കോളനി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് വിതരണം നടക്കുന്നത്. .വാക്‌സിൻ വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ഷേർളി മാത്യു നിർവ്വഹിച്ചു. ചടങ്ങിൽ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി ഡി ഷാജി അദ്ധ്യക്ഷത വഹിച്ചു.ദേവിയാർ കോളനി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ടി ഹരിപ്രസാദ് വാക്‌സിൻ സംബന്ധിച്ച വിശദീകരണം നൽകി