ഇടുക്കി: ജവഹർ നവോദയവിദ്യാലയത്തിൽ 2022 -23 അദ്ധ്യയന വർഷത്തിലേക്ക് ഏപ്രിൽ 30 ന് നടക്കുന്ന ആറാം ക്ലാസ്സിലേക്കുള്ള പ്രവേശനപരീക്ഷക്ക് അപേക്ഷസമർപ്പിച്ചവർ www.navodaya.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് നിർദിഷ്ട പരീക്ഷാ കേന്ദ്രങ്ങളിൽ രാവിലെ 10:00 മണിക്ക് മുൻപായി എത്തിച്ചേരണം. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിൽ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് വരികയാണെങ്കിൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക. 04862259916, 9778211052.