പീരുമേട്:കേരള സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ പീരുമേട് ബ്‌ളോക്ക് വാർഷിക സമ്മേളനം ബ്‌ളോക്ക് പ്രസിഡന്റ് പി.എച്ച്. മുഹമ്മദ് സലിമിന്റെ അദ്ധ്യക്ഷതയിൽ അഴുത ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.നൗഷാദ് ഉദ്ഘാടനം ചെയ്തു . പുതിയ ഭാരവാഹികളായി പി.എച്ച്.മുഹമ്മദ് സലീം ( പ്രസിഡന്റ് ) പി.എസ്.ഷംസുദ്ദീൻ (സെക്രട്ടറി ) സി.വി.വിജയകുമാർ ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.