കട്ടപ്പന :ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീൻസിറ്റിയുടെയും അലൻ ആൻഡ് ഹാബർ കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് 19ന് കട്ടപ്പനയിൽ നടക്കും. രാവിലെ 10 മുതൽ പള്ളിക്കവലയിലുള്ള അലൻ ആൻഡ് ഹാബർ കണ്ണാശുപത്രിയിൽ വച്ച് രജിസ്റ്റർ ചെയ്യുന്നവരെ സൗജന്യമായി പരിശോധിക്കും.കാഴ്ച്ചശക്തി പരിശോധന,രക്തത്തിലെ പഞ്ചസാരയുടെ അളവ്,രക്തസമ്മർദ്ദം,കണ്ണിലെ സമ്മർദ്ദം എന്നിവയാണ് പരിശോധിക്കുക.കൂടുതൽ വിദഗ്ദ്ധ ചികിത്സ ആവശ്യമായി വന്നാൽ സൗജന്യമായി പരിശോധിക്കും.വിദഗ്ധരായ ഡോക്ടർമാരുടെ മേൽനോട്ടത്തിലും അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയുമാണ് പരിശോധനകൾ ക്രമീകരിച്ചിട്ടുള്ളത്.ശസ്ത്രക്രിയ ആവശ്യമായവർക്ക് ആശുപത്രിയുടെ ഉത്തരവാദിത്വത്തിൽ എറണാകുളം ഐ ഫൗണ്ടേഷനിൽ സൗജന്യ സൗകര്യം ഏർപ്പെടുത്തുമെന്ന് പ്രസാദ് കുര്യാക്കോസ്, എ.എം ജോണി, അഡ്വ. ജോർജ്ജ് വേഴുമ്പത്തോട്ടം, വി.കെ. പ്രസാദ്, ബെന്നി മുട്ടത്ത് എന്നിവർ അറിയിച്ചു.ക്യാമ്പിൽ പങ്കെടുക്കുന്നതിനും രജിസ്‌ട്രേഷനുമായി 9562448153, 9447431789, 9074642084, 6282391828, 9061815774 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.