തൊടുപുഴ: ന്യൂമാൻ കോളേജിലെ, ഇക്കണോമിക്‌സ്, മാത്തമാറ്റിക്‌സ്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, കോമേഴ്‌സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, മലയാളം, ജേർണലിസം, കെമിസ്ട്രി, ബോട്ടണി, ബയോടെക്‌നോളജി, സുവോളജി വിഭാഗങ്ങളിൽ ഗസ്റ്റ് ലക്ചറർ ഒഴിവുകളുണ്ട്. യൂണിവേഴ്‌സിറ്റി നിർദ്ദേശിക്കുന്ന യോഗ്യതയോടുകൂടിയ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 27 നു മുമ്പായി കോളേജ് ഓഫീസിൽ ബയോഡേറ്റാ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഉദ്യോഗാർത്ഥികൾ എറണാകുളം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിരിക്കേണ്ടതാണ്. വിശദ വിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ ലഭ്യമാണ്.